Kerala

അധികാരത്തിൽ തിരിച്ചെത്താൻ നോക്കുമ്പോഴാണോ ഗ്രൂപ്പ്; കോൺഗ്രസിൽ ഗ്രൂപ്പില്ലെന്ന് കെ മുരളീധരൻ

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ പ്രതികരിച്ച് കെ മുരളീധരൻ. കോൺഗ്രസിനുള്ളിൽ ഗ്രൂപ്പില്ല. കഴിഞ്ഞ 10 വർഷമായി പ്രതിപക്ഷത്തിരിക്കുന്ന പാർട്ടി എങ്ങനെയെങ്കിലും അധികാരത്തിൽ തിരിച്ചെത്താൻ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പുണ്ടാക്കാൻ പോകുന്നതെന്നും മുരളീധരൻ ചോദിച്ചു. 

ഓരോ നേതാക്കൾക്കും ഓരോ അഭിപ്രായമുണ്ടാകും. അങ്ങനെ എല്ലാ അഭിപ്രായങ്ങളും സമന്വയിപ്പിച്ചാണ് ഒ ജെ ജെനീഷിനെ ഹൈക്കമാൻഡ് യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കിയത്. എല്ലാ നേതാക്കന്മാരോടും ആലോചിച്ചായിരുന്നു തീരുമാനം. അതുകൊണ്ട് വിവാദമുണ്ടാക്കേണ്ട കാര്യമില്ല. 

രാജ്യത്ത് പ്രതിപക്ഷ മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്ന കേന്ദ്രസർക്കാർ പിണറായി വിജയനോട് മറ്റൊരു സമീപനം കൈക്കൊള്ളുകയാണ്. ഇ ഡിയെന്ന ചട്ടുകം വെച്ച് കേന്ദ്രം മുഖ്യമന്ത്രിയെ സ്വാധീനിച്ചു. ആ സ്വാധീനത്തിൽ പിണറായി വിജയൻ വീണു. അതുകൊണ്ടാണ് ബിജെപിയേക്കാളും തീവ്രമായി പിണറായി കോൺഗ്രസിനെ വിമർശിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
 

See also  മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു

Related Articles

Back to top button