Kerala

മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിന് തുടക്കം; ബഹ്‌റൈനിൽ നാളെ പ്രവാസി മലയാളി സംഗമം

മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിന് തുടക്കമായി. ഇന്നലെ രാത്രിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിലെത്തി. നാളെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം നടക്കും. ബഹ്‌റൈനിലെ പ്രതിപക്ഷ സംഘടനകൾ പരിപാടി ബഹിഷ്‌കരിക്കും. ബഹ്‌റൈന് ശേഷം മുഖ്യമന്ത്രി ഒമാൻ സന്ദർശിക്കും. 

ബഹ്‌റൈൻ കേരള സമാജത്തിന്റെ പ്രവാസി മലയാളി സംഗമത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. മലയാളം മിഷനും ലോകകേരള സഭയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബഹ്‌റൈനിൽ നിന്ന് 24ന് ഒമാനിലും 25ന് സലാലയിലും മുഖ്യമന്ത്രി എത്തും. 30ന് ഖത്തറിൽ മുഖ്യമന്ത്രി സന്ദർശനം നടത്തും

അടുത്ത മാസം ഏഴിന് കുവൈത്തിലും 9ന് യുഎഇയിലും മുഖ്യമന്ത്രി സന്ദർശനം നടത്തും. 26 വർഷങ്ങൾക്ക് ശേഷമാണ് ഒമാനിൽ കേരളാ മുഖ്യമന്ത്രി എത്തുന്നത്. ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിൽ മുഖ്യമന്ത്രി മുഖ്യ അതിഥിയായി പങ്കെടുക്കും.
 

See also  രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതി; കുറ്റപത്രം ഉടൻ നൽകും

Related Articles

Back to top button