Kerala
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണപ്പാളികൾ പുനഃസ്ഥാപിക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുക. ദ്വാരപാലക ശിൽപങ്ങളുടെ സ്വർണം പൂശിയ പാളികൾ വൈകിട്ട് നാലിന് പുനഃസ്ഥാപിക്കും. അറ്റുകുറ്റപ്പണി പൂർത്തിയാക്കി ചെന്നൈയിൽ നിന്നെത്തിച്ച സ്വർണം പൂശിയ പാളികളാണ് പുനഃസ്ഥാപിക്കുന്നത്
ഹൈക്കോടതി അനുമതിയോടെയാണ് നടപടി. ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ നടക്കും. 14 പേരാണ് ശബരിമല മേൽശാന്തി സാധ്യതാ പട്ടികയിൽ ഉള്ളത്. മാളികപ്പുറം മേൽശാന്തിയെ 13 പേരിൽ നിന്നാണ് തെരഞ്ഞെടുക്കുക.
രാഷ്ട്രപതിയുടെ സന്ദർശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളും സന്നിധാനത്ത് പുരോഗമിക്കുകയാണ്. 22ാം തീയതിയാണ് രാഷ്ട്രപതി ശബരിമലയിൽ എത്തുന്നത്. അന്നേ ദിവസം തീർഥാടകർക്ക് നിയന്ത്രണമുണ്ട്.