Kerala

വിദ്യാർഥിനി ഇനി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിൽ തുടർന്ന് പഠിക്കില്ല, ടിസി വാങ്ങുമെന്ന് പിതാവ്

എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ വിദ്യാർഥിനി ഇനി സ്‌കൂളിലേക്ക് ഇല്ല. സ്‌കൂളിൽ നിന്ന് ടിസി വാങ്ങും. കുട്ടിയ്ക്ക് സ്‌കൂളിൽ തുടരാൻ മാനസികമായ ബുദ്ധിമുട്ടുണ്ടെന്ന് പിതാവ് പറഞ്ഞു. 10 മണിക്ക് മാധ്യമങ്ങളെ കാണും എന്ന് പിതാവ് അറിയിച്ചു.

ഇന്നലെ രാത്രി മുതൽ കുട്ടിയ്ക്ക് ചില ശാരീരിക പ്രശ്നങ്ങളുണ്ടെന്നും തിങ്കളാഴ്ച മുതൽ കുട്ടി സ്‌കൂളിൽ എത്തുമെന്നുമായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നീടാണ് കുട്ടി ഇനി ആ സക്ൂളിലേക്കില്ലെന്ന് പിതാവ് അറിയിക്കുന്നത്. വിവാദത്തിന് പിന്നാലെ സ്‌കൂൾ രണ്ട് ദിവസത്തേക്ക് അടച്ചിരുന്നു. 

കഴിഞ്ഞ ദിവസം സ്‌കൂൾ തുറന്നെങ്കിലും ഹിജാബ് ധരിക്കണമെന്ന് ആവശ്യവുമായി മുന്നോട്ടുവന്ന വിദ്യാർഥിനി അവധിയിൽ ആയിരുന്നു. ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നൽകിയാൽ വിദ്യാർഥിനിക്ക് സ്‌കൂളിൽ തുടരാം എന്ന നിലപാടിലായിരുന്നു സ്‌കൂൾ മാനേജ്മെന്റ്.

See also  ക്ഷേമ പെൻഷൻ ഒരു ഗഡു അനുവദിച്ച് സർക്കാർ; ബുധനാഴ്ച മുതൽ വിതരണം തുടങ്ങും

Related Articles

Back to top button