Kerala

കരിപ്പൂരിൽ ഒരു കിലോ എംഡിഎംഎ പിടികൂടിയ സംഭവം; മയക്കുമരുന്ന് കൈപ്പറ്റാൻ എത്തിയവരും പിടിയിൽ

കരിപ്പൂരിലെ മയക്കുമരുന്ന് വേട്ടയിൽ രണ്ട് പേർ കൂടി പിടിയിൽ. മലപ്പുറം ചീക്കോട് സ്വദേശികളായ റഫ്‌നാസ്, ശിഹാബുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഒരു കിലോ എംഡിഎംഎ കൈപ്പറ്റാൻ എത്തിയവരാണ് പിടിയിലാത്

ഒമാനിൽ നിന്നെത്തിയ തൃശ്ശൂർ കൊരട്ടി സ്വദേശി പഴയേക്കര വീട്ടിൽ എ ലിജീഷ് ആന്റണിയെ ഒരു കിലോഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടിയിരുന്നു. വിമാനത്താവളത്തിന് പുറത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. 

എംഡിഎംഎ കൈപ്പറ്റാൻ എത്തിയതായിരുന്നു റഫ്‌നാസും ശിഹാബുദ്ദീനും. ലിജീഷ് പിടിയിലായത് അറിഞ്ഞ് ഇവർ രക്ഷപ്പെട്ടു. ഇതോടെയാണ് പോലീസ് അന്വേഷണം വ്യാപകമായതും പ്രതികളെ പിടികൂടിയതും
 

See also  ലഹരിക്കേസ് പ്രതിയെ തിരഞ്ഞ് പോകുന്നതിനിടെ വാഹനാപകടം; പോലീസുദ്യോഗസ്ഥൻ മരിച്ചു

Related Articles

Back to top button