Kerala

ഉളുപ്പുണ്ടെങ്കിൽ മന്ത്രി വാസവൻ രാജിവെക്കണം; 24, 25 തീയതികളിൽ സെക്രട്ടേറിയറ്റ് ഉപരോധിക്കും: ബിജെപി

ശബരിമല സ്വർണക്കൊള്ളയിൽ ഹൈക്കോടതി പരാമർശത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ബിജെപി ആദ്യം മുതൽ പറയുന്ന കാര്യമാണ് ഹൈക്കോടതി പറഞ്ഞത്. നാലര കിലോ സ്വർണം ദേവസ്വം ബോർഡ് മുക്കി. ഇത് വീഴ്ചയല്ല, കൊള്ളയാണ്. ഹൈക്കോടതി പരാമർശത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ചാടിയിറങ്ങി ആർ എസ് എസിനതിരെ പ്രതികരിച്ചതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു

ദേവസ്വം മന്ത്രിയെയോ ദേവസ്വം ബോർഡിനെയോ ഒന്നും പറയാൻ മുഖ്യമന്ത്രിക്ക് സമയമില്ല. നുണ പറഞ്ഞ് ജനങ്ങളെ വിഭജിച്ച് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. 10 വർഷം എന്ത് ചെയ്തു എന്ന് പറയാൻ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല. സിപിഎം രാഷ്ട്രീയം തുടങ്ങുന്നത് വർഗ സംഘർഷത്തിലൂടെയാണ്. മുഖ്യമന്ത്രി വർഗീയ സംഘർഷമുണ്ടാക്കാനാണ് ശ്രമിക്കുന്നത്

ഉളുപ്പുണ്ടെങ്കിൽ മന്ത്രി വാസവൻ രാജി വെക്കണം. ശബരിമലയിൽ മാത്രമല്ല, ഗുരുവായൂർ ദേവസ്വം ബോർഡിലും 25 കോടി കാണാനില്ല. പിന്നിൽ വൻ ഗൂഢാലോചന നടക്കുന്നു. മന്ത്രി വാസവന്റെ രാജി ആവശ്യപ്പെട്ട് 24, 25 തീയതികളിൽ സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
 

See also  വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളില്‍ കയറി അപകട യാത്ര; 5 പേര്‍ക്കെതിരെ കേസ്: സംഭവം തൃശൂരിൽ

Related Articles

Back to top button