Kerala

ഡിവൈഎഫ്‌ഐ നേതാവ് ഒന്നാം പ്രതി, പലരും ഒളിവിൽ

താമരശ്ശേരി കട്ടിപ്പാറ അമ്പായത്തോട് ഫ്രഷ് കട്ട് മാലിന്യസംസ്‌കരണ പ്ലാന്റിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്‌ഐ നേതാവിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐ താമരശ്ശേരി ബ്ലോക്ക് പ്രസിഡന്റ് മെഹറൂഫിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. സംഘർഷവുമായി ബന്ധപ്പെട്ട് നാല് എഫ്‌ഐആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്

പോലീസുകാരെ ആക്രമിച്ചതിന് വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി മുപ്പതോളം പേർക്കെതിരെ കേസെടുത്തു. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും വഴിതടഞ്ഞതിനും കലാപശ്രമത്തിനും മുന്നൂറോളം പേർക്കെതിരെയും കേസുണ്ട്. കേസുകളിൽപ്പെട്ടവരെ കണ്ടെത്തി കസ്റ്റഡിയിലെടുക്കാനാണ് നീക്കം

അതേസമയം സമരത്തിലും സംഘർഷത്തിലും ഉൾപ്പെട്ട പലരും ഒളിവിലാണ്. സംഘർഷത്തിൽ വടകര റൂറൽ എസ് പി കെഇ ബൈജു, പേരാമ്പ്ര ഡിവൈഎസ്പി എൻ സുനിൽകുമാർ, താമരശ്ശേരി ഇൻസ്‌പെക്ടർ എ സായൂജ് കുമാർ അടക്കം 22 പോലീസുദ്യോഗസ്ഥർക്ക് പരുക്കേറ്റിരുന്നു.
 

See also  സെമി ജയിച്ചു, ഫൈനലും ജയിക്കും; പിണറായി രാജിവെച്ച് ഒഴിയണമെന്നും ചെന്നിത്തല

Related Articles

Back to top button