Kerala

വയനാട്ടിൽ അതിശക്തമായ മഴ; മുണ്ടക്കൈയിൽ വീണ്ടും ഉരുൾപ്പൊട്ടിയതായി സംശയം, മലവെള്ളപ്പാച്ചിൽ

വയനാട്ടിൽ അതിശക്തമായ മഴയ്ക്ക് പിന്നാലെ മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. കനത്ത മഴയിൽ പുന്ന പുഴയിൽ ഒഴുക്ക് ശക്തമായിട്ടുണ്ട്.

വില്ലേജ് റോഡിൽ വെള്ളം കയറി. പുഴയിലൂടെ ഒഴുകുന്നത് ചെളി കലങ്ങിയ വെള്ളമാണ്. മണ്ണിടിച്ചിൽ എവിടെയെങ്കിലുമുണ്ടോയെന്ന് പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മുണ്ടൈക്ക വനമേഖലയിൽ നൂറ് മില്ലിമീറ്റർ മഴ പെയ്‌തെന്നാണ് റിപ്പോർട്ട്

പോലീസും ഫയർഫോഴ്‌സും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. ചൂരൽമലയിൽ ശക്തമായ മഴ തുടരുകയാണ്. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും സംഘം പരിശോധന നടത്തും.

ബെയ്‌ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. വലിയ കല്ലുകളടക്കം ഒഴുകി വരുന്നുണ്ട്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തി. രാത്രി മുതൽ ആരംഭിച്ച കനത്ത മഴ ഇപ്പോഴും തുടരുകയാണ്.

The post വയനാട്ടിൽ അതിശക്തമായ മഴ; മുണ്ടക്കൈയിൽ വീണ്ടും ഉരുൾപ്പൊട്ടിയതായി സംശയം, മലവെള്ളപ്പാച്ചിൽ appeared first on Metro Journal Online.

See also  ഏപ്രിൽ 9-ന് കേരളത്തിൽ പൊതുഅവധി; സ്വകാര്യ മേഖലയ്ക്കും ശമ്പളത്തോടു കൂടിയ അവധി

Related Articles

Back to top button