Kerala

ശബരിമല അടക്കമുള്ള വിഷയങ്ങൾ മറച്ചുവെക്കാനായിരുന്നു പേരാമ്പ്രയിലെ പോലീസ് മർദനം: ഷാഫി പറമ്പിൽ

പേരാമ്പ്രയിലെ പോലീസ് മർദനം ആസൂത്രിതമായിരുന്നുവെന്ന് ഷാഫി പറമ്പിൽ എംപി. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ മറച്ചുവെക്കാനായിരുന്നു നീക്കമെന്നും ഷാഫി കോഴിക്കോട് ആരോപിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് പ്രസിഡന്റിലും ഗൂഢാലോചന നിൽക്കുന്നില്ല. കട്ടവർ സർക്കാരിലുമുണ്ടെന്നും ഷാഫി പറഞ്ഞു

അയ്യപ്പന്റെ പൊന്നുരുക്കി ജീവിക്കാൻ തീരുമാനിച്ചവർക്ക് സർക്കാരും ദേവസ്വവും കൂട്ടുനിന്നു. ഇതിനെ മറച്ചുവെക്കാനാണ് പ്രകോപനമില്ലാതെ പേരാമ്പ്രയിൽ അടക്കം സംഘർഷമുണ്ടായത്. പേരാമ്പ്രയിൽ ഒരേ പോലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് ആക്രമിച്ചത്. എസ് പി പറഞ്ഞത് പോലെ പുറകിൽ നിന്നല്ല, മുന്നിൽ നിന്നാണ് അടിച്ചത്

മൂന്നാമതും തന്നെ ലക്ഷ്യമിട്ട് അടിക്കാൻ നോക്കിയപ്പോൾ മറ്റൊരു പോലീസുകാരൻ തടഞ്ഞു. ഇതറിയാതെ പറ്റിയതാണെന്ന് പറയാൻ പറ്റുമോ. അഭിലാഷ് ഡേവിഡ് എന്ന ഗുണ്ടയാണ് പേരാമ്പ്രയിലെ പോലീസ് അതിക്രമത്തിന് നേതൃത്വം നൽകിയതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
 

See also  ഡോ. ഹാരിസിനെതിരെ നടപടിയുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി; ഡോക്ടർമാരുടെ സംഘടനക്ക് ഉറപ്പ് നൽകി

Related Articles

Back to top button