Kerala

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്‌സാപ്പ് സ്റ്റാറ്റസ്; ഡി.വൈ.എസ്.പിയോട് വിശദീകരണം തേടി

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്‌സാപ്പിൽ സ്റ്റാറ്റസിട്ട ഡിവൈഎസ്പിയോട് വിശദീകരണം തേടി. ആലത്തൂർ ഡിവൈഎസ്പി ആർ മനോജ് കുമാറിനോട് പാലക്കാട് എസ് പിയാണ് വിശദീകരണം തേടിയത്. വിശദീകരമം തൃപ്തികരമല്ലെങ്കിൽ തുടർ നടപടിയുണ്ടാകുമെന്നാണ് വിവരം. അതേസമയം ഡിവൈഎസ്പിയുടെ വാട്‌സാപ്പ് സ്റ്റാറ്റസിനെതിരെ ഡിവൈഎസ്പി ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തും

രാഷ്ട്രപതിയുടെ സന്ദർശനത്തിൽ ആചാര ലംഘനമുണ്ടായെന്നും ഹൈക്കോടതി വിധി കാറ്റിൽ പറത്തിയെന്നും വാട്‌സാപ്പ് സ്റ്റാറ്റസിൽ പറയുന്നു. ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും ആർക്കും വിഐപി പരിഗണന നൽകരുതെന്നും വാഹനത്തിൽ മല കയറ്റരുതെന്നും ഹൈക്കോടതി വിധിയുണ്ട്. ഇത് ലംഘിച്ചു

യൂണിഫോമിട്ട് സുരക്ഷാ ഉദ്യോഗസ്ഥർ പതിനെട്ടാം പടി ചവിട്ടി. ആചാര ലംഘനം നടത്തിയിട്ടും കോൺഗ്രസും ബിജെപിയും നാമജപ യാത്ര നടത്തിയില്ല. ഇത് പിണറായി വിജയനാണെങ്കിൽ എന്താകും പുകിൽ.  അപ്പോൾ പ്രശ്‌നം ആചാരമോ വിശ്വാസമോ അല്ല, രാഷ്ട്രീയമാണെന്നും സ്റ്റാറ്റസിൽ പറയുന്നു.
 

See also  പോലീസ് മർദനത്തിൽ പ്രതിഷേധിച്ച് കെ എസ് യുവിന്റെ നിയമസഭാ മാർച്ച്; ജലപീരങ്കി പ്രയോഗിച്ച് പോലീസ്

Related Articles

Back to top button