National

ത്രിപുരയിൽ സ്‌കൂൾ വിട്ട് വരികയായിരുന്ന അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ത്രിപുരയിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സ്‌കൂൾ വിട്ട് മടങ്ങി വരുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. സൗത്ത് ത്രിപുരയിലാണ് സംഭവം

സ്‌കൂളിൽ പോയ കുട്ടി തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയിരുന്നു. കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിൽ വീടിന് സമീപത്ത് നിന്ന് പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തി

22 വയസ് പ്രായം തോന്നിക്കുന്നയാളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാൾ വീടിനടുത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

See also  ഡിജിറ്റൽ അറസ്റ്റ്; അന്വേഷണമെന്ന വ്യാജേന വീഡിയോ കോളിലൂടെ വിവസ്ത്രയാക്കി: പണം തട്ടി

Related Articles

Back to top button