Kerala

വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി

വിദ്യാർഥികളെ തിരുത്താനും സ്‌കൂളിലെ അച്ചടക്കം ഉറപ്പാക്കാനും അധ്യാപകർ ചൂരൽ പ്രയോഗം നടത്തുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. കുട്ടികളെ തിരുത്താനുള്ള അധ്യാപകരുടെ ഉത്തരവാദിത്തം അംഗീകരിച്ചു കൊണ്ടാണ് രക്ഷിതാക്കൾ കുട്ടികളെ സ്‌കൂളിൽ അയക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി

തല്ലുകൂടിയ അഞ്ചാം ക്ലാസ് വിദ്യാർഥികളുടെ കാലിൽ ചൂരൽ കൊണ്ട് അടിച്ചതിനെതിരെ യുപി സ്‌കൂൾ അധ്യാപകനെതിരെ 2019ൽ എടുത്ത കേസിൽ തുടർ നടപടി റദ്ദാക്കിയാണ് കോടതിയുടെ നിർണായക ഉത്തരവ്. ഇത്തരം കേസുകളിൽ അധ്യാപകരുടെ ഉദ്ദേശ്യ ശുദ്ധ പരിഗണിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു

പരസ്പരം സംഘർഷത്തിൽ ഏർപ്പെട്ട മൂന്ന് കുട്ടികളെ പിടിച്ചു മാറ്റാനാണ് അധ്യാപകൻ ചൂരൽ പ്രയോഗിച്ചത്. ഒരു കുട്ടിയുടെ രക്ഷിതാവ് നൽകിയ പരാതിയിലാണ് വടക്കാഞ്ചേരി പോലീസ് കേസടുത്തത്. തല്ലുകൂടിയ കുട്ടികളെ പിടിച്ചു മാറ്റുക എന്ന ഉദ്ദേശ്യം മാത്രമേ തനിക്കുണ്ടായിരുന്നുള്ളുവെന്ന് അധ്യാപകൻ വാദിച്ചു

 

See also  ഇൻഷുറൻസ് ക്ലെയിമിനായി ആവശ‍്യപ്പെട്ടത് 2,000 രൂപ; പൊലീസ് ഉദ‍്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

Related Articles

Back to top button