Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 920 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 920 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 92,120 രൂപയായി. ഗ്രാമിന് 115 രൂപ ഉയർന്ന് 11,515 രൂപയിലെത്തി. ഇന്നലെ സ്വർണവില രാവിലെ ഉയരുകയും ഉച്ചയ്ക്ക് ശേഷം കുത്തനെ ഇടിയുകയും ചെയ്തിരുന്നു

ഇന്നലെ രാവിലെ പവന് 280 രൂപയാണ് വർധിച്ചത്. അതോടെ പവന്റെ വില 92,000 രൂപയിലെത്തി. എന്നാൽ ഉച്ചയ്ക്ക് ശേഷം പവന് 800 രൂപ ഒറ്റയടിക്ക് കുറഞ്ഞു. പവന്റെ വില 91,200 രൂപയിലേക്ക് താഴ്ന്നിരുന്നു

രാജ്യാന്തര വിപണിയിൽ സ്വർണവില ഉയർന്നതോടെയാണ് സംസ്ഥാനത്തും വില വർധനവുണ്ടായത്. നിലവിൽ 4100 ഡോളർ റേഞ്ചിലുള്ള രാജ്യാന്തര വില വൈകാതെ 4500 ഡോളറിലെത്തുമെന്നാണ് പ്രവചനം. അങ്ങനെ വന്നാൽ സംസ്ഥാനത്ത് പവന്റെ വില ഒരു ലക്ഷം പിന്നിടും

ഇന്ന് 18 കാരറ്റ് സ്വർണവിലയും വർധിച്ചിട്ടുണ്ട്. ഗ്രാമിന് 105 രൂപ ഉയർന്ന് 9530 രൂപയായി. വെള്ളി വില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 5 രൂപ കുറഞ്ഞ് 165 രൂപയിലെത്തി.
 

See also  സംസ്‌കാര ചടങ്ങ് നടക്കുമ്പോൾ ഉദ്ഘാടനം; മൻമോഹൻ സിംഗിനോട് മുഖ്യമന്ത്രി അനാദരവ് കാണിച്ചെന്ന് വിഡി സതീശൻ

Related Articles

Back to top button