അഞ്ച് മാസം ഗർഭിണിയായ 17കാരി കാമുകനെ തിരക്കി വീട്ടിലെത്തി; യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ

അഞ്ച് മാസം ഗർഭിണിയായ 17 വയസുകാരി കാമുകനെ തിരക്കി വീട്ടിലെത്തിയതിന് പിന്നാലെ കാമുകൻ പോക്‌സോ കേസിൽ അറസ്റ്റിൽ. ആലപ്പുഴ ഹരിപ്പാടാണ് സംഭവം. പെൺകുട്ടിയെ കണ്ട് അമ്പരന്ന കാമുകന്റെ വീട്ടിൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി പെൺകുട്ടിയുടെ മൊഴിയെടുത്തതോടെ കാമുകൻ കസ്റ്റഡിയിലുമായി
ഫോൺ വിളിച്ചിട്ട് എടുക്കാതായതോടെയാണ് പെൺകുട്ടി ഹരിപ്പാട് താമല്ലാക്കലിലെ 23കാരന്റെ വീട്ടിലേക്ക് നേരിട്ടെത്തിയത്. തുടർന്ന് വീട്ടിലെത്തിയ പോലീസ് പെൺകുട്ടിയോട് വിവരങ്ങൾ തിരക്കി. ഈ സമയത്താണ് പെൺകുട്ടി പീഡന വിവരങ്ങൾ വെളിപ്പെടുത്തിയത്. 2023ൽ സമൂഹ മാധ്യമം വഴിയാണ് ഇരുവരും പരിചയത്തിലായത്
യുവാവ് പെൺകുട്ടിയെ ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി ആലപ്പുഴയിലെ ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും പിന്നീട് ബംഗളൂരുവിൽ പഠനത്തിന് പോയ സമയത്ത് അവിടെ താമസ സ്ഥലത്ത് വന്ന് പീഡിപ്പിച്ചെന്നും പെൺകുട്ടി മൊഴി നൽകി. പോക്‌സോ, പട്ടികജാതി അതിക്രമം തടയൽ നിയമം എന്നിവ പ്രകാരമാണ് യുവാവിനെതിരെ കേസ്



