Kerala

യൂണിഫോം സിവിൽകോഡ് നടപ്പാക്കണം എന്ന് ആവർത്തിച്ച് സുരേഷ് ഗോപി

യൂണിഫോം സിവിൽകോഡ് നടപ്പാക്കണം എന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികാരണം. എല്ലാവർക്കും തുല്യ നിയമം ഉറപ്പാക്കാൻ സാധിക്കും. ഏകീകൃത സിവിൽ കോഡ് വരുമെന്ന് അമിത് ഷാ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

2022-23 ൽ SG കോഫി ടൈംസിൻ്റെ 56 എഡിഷനുകൾ നടത്തി. മേൽത്തട്ട് വിഭാഗത്തിൻ്റെ പ്രശ്നങ്ങൾ ചർച്ച ചെയ്‌തു. കലുങ്ക് സംവാദം നടത്തിയത് അടിത്തട്ട് വിഭാഗത്തിൻ്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനൊന്നും സുരേഷ് ഗോപി വ്യക്തമാക്കി. ആലപ്പുഴ കമ്മ്യൂണിസം കൊണ്ട് തൊലഞ്ഞ് പോയ ജില്ല. ആലപ്പുഴയിൽ ഒരു ആശുപത്രിയിലും ജനങ്ങൾക്ക് സൗകര്യമില്ല.

ഇല്ലായ്മയിൽ കിടക്കുന്ന ഒരു ജില്ലയെ ഉയർത്തി കൊണ്ടുവരാൻ ആണ് താൻ ശ്രമിച്ചത്. ആലപ്പുഴക്ക് എയിംസ് ലഭിക്കാൻ തൃശൂർകാർ വടക്കുംനാഥനും ലൂർദ് മാതാവിനും മുന്നിൽ പ്രാർത്ഥിക്കണം. 2016 ൽ പറഞ്ഞ കാര്യമാണ് എയിംസ് ആലപ്പുഴക്ക് വേണമെന്ന്. ” താൻ ഒറ്റ തന്തക്ക് പിറന്നവൻ ” ഇപ്പോഴും അതിൽ ഉറച്ചു നിൽക്കുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

കലുങ്ക് സംവാദം നിരന്തരം വിവാദമാകുന്നതിനിടെ എസ്ജി കോഫീ ടൈമുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും രംഗത്തെത്തിയിരുന്നു. തൃശൂര്‍ അയ്യന്തോളിലും പുതൂര്‍ക്കരയിലും ഇന്ന് പരിപാടി നടക്കും. കലുങ്ക് സംവാദത്തിലെ വിവാദങ്ങള്‍ തിരിച്ചടിയായെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പഴയ പരിപാടിയുമായി വീണ്ടും രംഗത്തെത്തിയതെന്നാണ് വിവരം.

കേന്ദ്രമന്ത്രി സുരേഷ്ഗോപി അടുത്തിടെ ആരംഭിച്ച കലുങ്ക് സംവാദ പരിപാടി പാര്‍ട്ടി ജില്ലാ നേതൃത്വത്തിനെ പലപ്പോഴും വെട്ടിലാക്കിയിരുന്നു. ചേര്‍പ്പിലും ഇരിങ്ങാലക്കുടയിലും സഹായാഭ്യര്‍ഥനയുമായി എത്തിയവരെ അപമാനിക്കും വിധം പരിഹസിച്ചത് ഇടതുപാര്‍ട്ടികള്‍ മുതലെടുക്കുകയും ചെയ്തു. ഇതോടെയാണ് കലുങ്ക് സംവാദത്തിനു പകരം 2023ല്‍ തുടങ്ങിവച്ച എസ്ജീസ് കോഫീ ടൈം പുനരവതരിപ്പിക്കുന്നത്. 2023ല്‍ എസ്ജീസ് കോഫീടൈം എന്ന സുരേഷ് ഗോപിയുടെ പരിപാടി വലിയ വിജയമായിരുന്നു.

നങ്ങളുടെ പൊതുവായ ആവശ്യങ്ങള്‍ അറിയാനാണ് ഇത്തരം ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും വികസനവും പ്രശ്‌നങ്ങളും മാത്രമാണ് ചര്‍ച്ചയെന്നുമായിരുന്നു സുരേഷ് ഗോപി അന്ന് പറഞ്ഞത്. കേന്ദ്രമന്ത്രിയായതിന് പിന്നാലെയാണ് അദ്ദേഹം വീണ്ടും എസ്ജി കോഫീ ടൈമുമായി രംഗത്തുവരുന്നത്. സുരേഷ് ഗോപിയുമായി സംസാരിക്കാം നമുക്ക് പറയാം എല്ലാവര്‍ക്കും കേള്‍ക്കാം എന്നാണ് പരിപാടിയുടെ തലവാചകം.

See also  ശ്രീവിദ്യ സഹായം തേടിയ പ്രബലന്‍; അതോടെ ഭര്‍ത്താവ് കീഴടങ്ങി; ആരോടും നടി ഇത് പറഞ്ഞില്ല; സംവിധായകന്‍ ആലപ്പി അഷ്‌റഫ്

Related Articles

Back to top button