കുത്തനെ ഇടിഞ്ഞ് സ്വർണവില; പവന്റെ വില മാന്ത്രിക സംഖ്യയും കടന്ന് താഴേക്ക്

വൻ കുതിപ്പ് നടത്തിയതിന് പിന്നാലെ തുടർച്ചായ ദിനങ്ങളിൽ ഇടിവ് തുടർന്ന് സ്വർണവില. പവന്റെ വിലയിൽ ഇന്ന് 600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 90,000ൽ താഴെ എത്തി. അടുത്തിടെയാണ് പവന്റെ വില 90,000 എന്ന മാന്ത്രിക സംഖ്യ പിന്നിട്ടത്. 97,000 കടന്നും കുതിപ്പ് തുടർന്ന ശേഷമായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ വിലയിടിഞ്ഞത്
89,800 രൂപയിലാണ് ഇന്ന് ഒരു പവന്റെ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,225 രൂപയായി. ഒരാഴ്ചക്കിടെ മാത്രം പവന് 7560 രൂപയും ഗ്രാമിന് 945 രൂപയുമാണ് കുറഞ്ഞത്. 24 കാരറ്റ് സ്വർണത്തിന്റെ വില പത്ത് ഗ്രാമിന് 1,20,909 രൂപയായി താഴ്ന്നു.
രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4053.46 ഡോളറായി കുറഞ്ഞു. രാജ്യാന്തര വിപണിയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഡോളർ കരുത്താർജിക്കുന്നതും യുഎസ്-ചൈന വ്യാപാര സംഘർഷത്തിൽ അയവ് വന്നതും സ്വർണവിലയെ ബാധിച്ചു.



