Kerala

കലൂർ സ്‌റ്റേഡിയം നവീകരണം: സ്‌പോൺസറെ കണ്ടെത്തിയത് സുതാര്യ നടപടിയിലൂടെയെന്ന് മന്ത്രി

കലൂർ സ്റ്റേഡിയം നവീകരണത്തിന് സ്‌പോൺസറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ. കൃത്യമായ സർക്കാർ ഉത്തരവ് ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് ജിസിഡിഎ ഇന്നലെ പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. ജിസിഡിഎ ചെയർമാൻ ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. അതിൽ അവ്യക്തമായി ഒന്നുമില്ല. 

അർജന്റീന ടീമിന്റെ ടെക്‌നിക്കൽ ഓഫീസർ വന്ന് പരിശോധന നടത്തി. സംസ്ഥാന സർക്കാരും പരിശോധിച്ചു. സ്‌റ്റേഡിയത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ പോരായ്മയുണ്ട്. സുരക്ഷാ കാര്യങ്ങളിലും പരിമിതിയുണ്ടായി. വളരെ പെട്ടെന്ന് തന്നെ പ്രവർത്തികൾ പൂർത്തികരിക്കുമെന്നാണ് കരുതിയത്. അത് പൂർത്തിയായാൽ ഫിഫയുടെ അംഗീകാരം വാങ്ങി മത്സരം നടത്താം

അർജന്റീന ടീമിന്റെ വരവുമായി ബന്ധപ്പെട്ടാണ് കലൂർ സ്റ്റേഡിയത്തിൽ നവീകരണ പ്രവർത്തി ആരംഭിച്ചത്. 70 കോടി രൂപ ചെലവ് വരുമെന്നും സ്‌പോൺസർ പറഞ്ഞിരുന്നു. സ്റ്റേഡിയത്തിന് മുന്നിലെ ഏതാനും മരങ്ങൾ വെട്ടിമാറ്റിയതും അരമതിൽ കെട്ടിയതും പാർക്കിംഗ് ഏരിയയിൽ മെറ്റൽ നിരത്തിയതും അരമതിൽ കെട്ടിയതും മാത്രമാണ് ഇതുവരെയുള്ള നവീകരണം. മെസി നവംബറിൽ വരില്ലെന്ന് അറിയിച്ചതോടെ സ്‌റ്റേഡിയത്തിന്റെ ഭാവിയും ചോദ്യചിഹ്നമായിരുന്നു.
 

See also  ക്ഷേമ പെൻഷൻ തട്ടിപ്പ്; തദ്ദേശ സ്ഥാപനങ്ങളിൽ സോഷ്യൽ ഓഡിറ്റ് പരിശോധന നടത്തും

Related Articles

Back to top button