Kerala
കടുത്ത നിലപാടിലുറച്ച് സിപിഐ; നാളത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ല

പിഎം ശ്രീ വിവാദത്തിൽ കടുത്ത നിലപാടുമായി സിപിഐ. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഓൺലൈനായാണ് യോഗം ചേർന്നത്.
സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞിറങ്ങിയ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിക്കാൻ നിന്നില്ല. നേരത്തെ പ്രശ്‌നപരിഹാരത്തിനായി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ വിട്ടുവീഴ്ചയില്ലെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്
മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ബേബിയും ആവർത്തിച്ചത്. പദ്ധതിയിലെ മെല്ലെപ്പോക്കും കാബിനറ്റിലെ സബ് കമ്മിറ്റിയുമാണ് നിർദേശിച്ചത്. ഇക്കാര്യം യോഗത്തിൽ ബിനോയ് വിശ്വം റിപ്പോർട്ട് ചെയ്തു.


