Kerala

കരിപ്പൂരിൽ വൻ ലഹരി വേട്ട; യാത്രക്കാരന്റെ ബാഗിൽ നിന്ന് 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട. യാത്രക്കാരന്റെ ബാഗിൽ നിന്ന് 3.98 കോടി രൂപ വില മതിക്കുന്ന കഞ്ചാവ് പിടികൂടി. മസ്‌കറ്റിൽ നിന്നെത്തിയ രാഹുൽ രാജിന്റെ ബാഗിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്

കസ്റ്റംസ് ഇന്റലിജൻസാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. ലഗേജ് ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ്. ബാങ്കോക്കിൽ നിന്ന് മസ്‌കറ്റ് വഴിയാണ് ഇയാൾ കരിപ്പൂരിലെത്തിയത്

വിമാനത്താവളം വഴി വ്യാപകമായി ലഹരി വസ്തുക്കൾ കടത്തുന്നതായി കസ്റ്റംസ് ഇന്റലിജൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
 

See also  എഴുതിയത് വിശ്വസ്തനായ മാധ്യമപ്രവർത്തകനെ ഏൽപ്പിച്ചു; അദ്ദേഹം പുറത്തുവിടുമെന്ന് കരുതുന്നില്ലെന്ന് ഇ പി

Related Articles

Back to top button