Kerala

വിജയപരാജയങ്ങളുടെ കണക്കെടുക്കുന്നില്ല; ഇത് ഇടതുപക്ഷ ഐക്യത്തിന്റെ വിജയം: ബിനോയ് വിശ്വം

പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കാൻ സർക്കാർ നീങ്ങുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത് ഇടതുപക്ഷ ഐക്യത്തിന്റെ വിജയമാണെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി തീരുമാനങ്ങൾ അറിയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു

ഇപ്പോൾ കാബിനറ്റ് നടക്കുകയാണ്. തീരുമാനം യോഗം കഴിഞ്ഞാലുടൻ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കും. വിജയത്തിന്റെയോ പരാജയത്തിന്റെയോ കണക്കെടുക്കാൻ സിപിഐ ഇല്ല. ഈ വിജയം എൽഡിഎഫിന്റെ വിജയമാണ്. ഇടതുപക്ഷ ഐക്യത്തിന്റെ വിജയമാണ്

ഇടതുപക്ഷ ആശയത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിജയമാണെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. സിപിഐയുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കാൻ സിപിഎമ്മും സർക്കാരും തീരുമാനമെടുത്തത്.
 

See also  സരോവരത്തെ ചതുപ്പിൽ കണ്ടെത്തിയ അസ്ഥികൾ വിജിലിന്റേത്; ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരണം

Related Articles

Back to top button