Kerala

രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

ഒന്നാം ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി. തിരുവനന്തപുരം പേരൂർക്കട പോലീസ് ക്ലബ്ബിലാണ് ഹാജരായത്. ഒന്നാം പീഡന പരാതിയിൽ ജാമ്യം ലഭിച്ചതിന് തുടർന്നാണ് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായത്. ഇതുവരെ ഒന്നാം പീഡനപരാതിയിന്മേൽ രാഹുലിനെ ചോദ്യം ചെയ്യാനോ മറ്റ് വിവരങ്ങൾ ശേഖരിക്കാനോ സാധിച്ചിരുന്നില്ല. 

കോടതി നിർദേശത്തെ തുടർന്നാണ് രാഹുൽ പോലീസിന് മുമ്പാകെ ഹാജരായത്. ജാമ്യ ഉപാധികളിൽ ഒന്നായിരുന്നുവിത്. പരാതിക്കാരി ഏറ്റവും പുതിയതായി കോടതിയിൽ അറിയിച്ചിട്ടുള്ള വിവരങ്ങളിലും കൂടുതൽ കാര്യങ്ങൾ അന്വേഷണംസംഘം ചോദിച്ചറിയും. ഡിജിറ്റൽ തെളിവുകളുടെ ശേഖരണം അടക്കമുള്ള കാര്യങ്ങളും ഇന്ന് തന്നെ നടക്കും.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിൽ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ചു പീഡിപ്പിച്ചുവെന്നായിരുന്നു അതിജീവിതയുടെ പരാതി. കുറ്റപത്രം പരമാവധി വേഗം നൽകാനാണ് വീഡിയോ കോൺഫറൻസിംഗ് വഴി രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള അപൂർവ നടപടി പോലീസ് സ്വീകരിച്ചത്.

See also  ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ 10 പ്രതികൾ; ശബരിമലയിലെ സ്വർണക്കൊള്ളയിൽ കേസെടുത്തു

Related Articles

Back to top button