Kerala

ജനക്ഷേമ പ്രഖ്യാപനങ്ങൾ: ജനങ്ങളുടെ സന്തോഷത്തിൽ സംതൃപ്തിയെന്ന് ധനമന്ത്രി

സർക്കാരിന്റെ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളിൽ പ്രതികരണവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ജനക്ഷേമ പദ്ധതികളുടെ പ്രഖ്യാപനത്തിന് പിന്നാലെയുള്ള ജനങ്ങളുടെ പ്രതികരണത്തിൽ സംതൃപ്തിയുണ്ടെന്ന് മന്ത്രി പറഞ്ഞു. ധനവകുപ്പിന് ഏറെ വെല്ലുവിളികൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഒരിക്കലും തകർന്നു പോകില്ലെന്നും മന്ത്രി പറഞ്ഞു

ട്രഷറി അടച്ചുപൂട്ടുമെന്ന ആരോപണങ്ങൾ വരെയുണ്ടായി. എന്നാൽ ഇപ്പോൾ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുകയാണ്. അത് നടപ്പാക്കാൻ പറ്റുമെന്നുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി അത് പറഞ്ഞത്. അതിന് പിന്നിൽ കൃത്യമായ പ്രവർത്തനങ്ങൾ ധനവകുപ്പ് നടത്തിയിട്ടുണ്ട്. ചെറ്റാൻ പറ്റുന്ന കാര്യങ്ങൾ മാത്രമാണ് പറയാറുള്ളതെന്നും മന്ത്രി പറഞ്ഞു

ജനപ്രിയ ബജറ്റുകളെ തോൽപ്പിക്കുന്ന നിലയിലുള്ള ക്ഷേമപദ്ധതി പ്രഖ്യാപനങ്ങളാണ് ഇന്നലെ മുഖ്യമന്ത്രി നടത്തിയത്. ക്ഷേമ പെൻഷൻ 400 രൂപ കൂട്ടി 2000 രൂപയാക്കി. 35നും 60നും ഇടയിൽ പ്രായമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് മാസം 1000 രൂപ വീതവും പ്രതിവർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള യുവാക്കൾക്ക് 1000 രൂപ വീതവും നൽകും. 

See also  തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിയുണ്ടാക്കി മത്സരിക്കും; യുഡിഎഫ് പ്രവേശനം ചർച്ച ചെയ്യാൻ സമയമില്ലെന്ന് അൻവർ

Related Articles

Back to top button