Sports
ഓസീസിനെതിരായ ആദ്യ ടി20യിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റ് ചെയ്യുന്നു; രസം കൊല്ലിയായി മഴ

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യിൽ ഇന്ത്യ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഓസീസ് നായകൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിംഗിന് ഇയക്കുകയായിരുന്നു. കാൻബറയിൽ നടക്കുന്ന മത്സരത്തിൽ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. മത്സരം അഞ്ച് ഓവർ പൂർത്തിയായപ്പോഴേക്കും മഴയെ തുടർന്ന് കളി തടസ്സപ്പെട്ടിരിക്കുകയാണ്.
മത്സരം നിർത്തി വെക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന നിലയിലാണ്. 19 റൺസെടുത്ത അഭിഷേക് ശർമയെയാണ് ഇന്ത്യക്ക് നഷ്ടമായത്. 14 പന്തിൽ 4 ഫോറുകൾ സഹിതമാണ് അഭിഷേക് 19 റൺസെടുത്തത്. 9 പന്തിൽ 16 റൺസുമായി ഗില്ലും 8 റൺസുമായി സൂര്യകുമാർ യാദവുമാണ് ക്രീസിൽ
ഇന്ത്യൻ ടീം: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ, സഞ്ജു സാംസൺ, ശിവം ദുബെ, അക്‌സർ പട്ടേൽ, ഹർഷിത് റാണ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര


