Kerala

വൈക്കം കെവി കനാലിൽ കാർ മറിഞ്ഞ് മരിച്ചത് ഒറ്റപ്പാലം സ്വദേശിയായ യുവ ഡോക്ടർ

വൈക്കത്ത് കെവി കനാലിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. യുവ ഡോക്ടറായ ഒറ്റപ്പാലം സ്വദേശി അമൽ സൂരജാണ്(33)  മരിച്ചത്. വൈക്കം തോട്ടുവക്കം കെവി കനാലിലേക്കാണ് സൂരജ് സഞ്ചരിച്ച കാർ മറിഞ്ഞത്

ഇന്ന് രാവിലെയാണ് കനാലിൽ കാർ മറിഞ്ഞു കിടക്കുന്നത് നാട്ടുകാർ കണ്ടത്. തുടർന്ന് പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ആദ്യം മരിച്ചയാളെ തിരിച്ചറിഞ്ഞിരുന്നില്ല

കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് അമൽ സൂരജ്. കാറിനുള്ളിലെ ഫ്രിഡ്ജിൽ മരുന്നുകളും സൂക്ഷിച്ചിരുന്നു. എറണാകുളത്തുള്ള സുഹൃത്തിനെ കാണാനായി പോകുകയായിരുന്നു ഡോക്ടർ
 

See also  ലൈംഗികാരോപണ വിവാദം കത്തി നിൽക്കെ ശബരിമലയിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

Related Articles

Back to top button