Kerala

ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പരിസര പ്രദേശങ്ങളിൽ 7 ദിവസത്തേക്ക് നിരോധനാജ്ഞ

താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്ലാന്റിന്റെ പരിസരപ്രദേശങ്ങളിൽ ഇന്ന് മുതൽ 7 ദിവസത്തേക്ക് നിരോധനാജ്ഞ. പ്ലാന്റിന്റെ 300 മീറ്റർ ചുറ്റളവ്, പ്ലാന്റിനും അമ്പായത്തോടിനും ഇടയിലെ റോഡിന്റെ ഇരുവശത്തുമുള്ള 50 മീറ്റർ പ്രദേശം, അമ്പായത്തോട് ജംഗ്ഷന്റെ 100 മീറ്റർ ചുറ്റളവ് എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ

ഈ പ്രദേശങ്ങളിൽ നാലോ അതിൽ കൂടുതലോ ആളുകൾ ഒരുമിച്ച് കൂടുന്നതിനും ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധമോ പൊതുപരിപാടികളോ നടത്തുന്നതിനും വിലക്കേർപ്പെടുത്തി.

ഈ പരിധിയുടെ പുറത്ത് അമ്പലമുക്ക് എന്ന സ്ഥലത്ത് പന്തൽ കെട്ടി ഇന്ന് മുതൽ സമരം തുടങ്ങാനാണ് സമരസമിതിയുടെ തീരുമാനം. ഫ്രഷ് കട്ട് തുറക്കുകയാണെങ്കിൽ കൂടുതൽ സമരപരിപാടികൾക്ക് രൂപം നൽകും
 

See also  പാലക്കാട് മങ്കരയിൽ പോലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button