Kerala

എഴുത്തച്ഛൻ പുരസ്‌കാരം കവിയും സാഹിത്യ നിരൂപകനുമായ കെ ജി ശങ്കരപ്പിള്ളക്ക്

സംസ്ഥാന സർക്കാരിന്റെ എഴുത്തച്ഛൻ പുരസ്‌കാരം കവിയും സാഹിത്യ നിരൂപകനുമായ കെ ജി ശങ്കരപിള്ളക്ക്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. കേരള, കേന്ദ്ര സാഹിത്യ പുരസ്‌കാരങ്ങൾ നേരത്തെ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ച കെ ജി എസ് 1970കളിൽ രചിച്ച ‘ബംഗാൾ’ എന്ന കവിതയിലൂടെയാണ് ശ്രദ്ധേയനായത്

 കെ ജി ശങ്കരപ്പിള്ളയുടെ കവിതകൾ എന്ന സമാഹാരത്തിന് 2002ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. ആധുനിക കവിതയുടെ പ്രമുഖ പ്രയോക്താക്കളിൽ ഒരാളായി അദ്ദേഹം അറിയപ്പെടുന്നു. കവിതയുടെ സംക്രമണ കാലത്തിന് ശോഭയേകിയ കവിയാണ് കെ ജി ശങ്കരപ്പിള്ളയെന്ന് പുരസ്‌കാര സമിതി പറഞ്ഞു

എൻഎസ് മാധവൻ, കെആർ മീര, കെഎം അനിൽ, പ്രൊഫസർ സിപി അബൂബക്കർ എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ഭാഷാ പിതാവിന്റെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കെജി ശങ്കരപ്പിള്ള പ്രതികരിച്ചു
 

See also  അതുല്യയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് ആരംഭിക്കും; ഷാർജയിൽ നിയമനടപടിക്ക് ബന്ധുക്കൾ

Related Articles

Back to top button