Kerala

സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾക്ക് ഇന്ന് തുടക്കം; ബിഎൽഒമാർ വീടുകളിലെത്തും

സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടിക്രമങ്ങൾക്ക് ഇന്ന് മുതൽ തുടക്കമാകും. എസ്‌ഐആറിന്റെ ഭാഗമായി ഇന്ന് മുതൽ ബിഎൽഒമാർ വീടുകളിലെത്തും. വോട്ടർ പട്ടികയിൽ പേര് ഉറപ്പിച്ച ശേഷം ഫോമുകൾ കൈമാറും. വോട്ടർ പട്ടികയിലുള്ളവർക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമാകുന്നത്

ഒരു മാസത്തോളം നീളുന്ന നടപടിക്കാണ് തുടക്കമാകുന്നത്. പോർട്ടലിൽ പേരുള്ള വിവിഐപിമാരുടെ വീടുകളിൽ കലക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തും. സിപിഎമ്മും കോൺഗ്രസും എസ്‌ഐആറിനെ ശക്തമായി എതിർക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളുമായി മുന്നോട്ടു പോകുന്നത്

കേരളത്തെ കൂടാതെ തമിഴ്‌നാട്, പശ്ചിമബംഗാൾ അടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ന് വീടുകളിൽ എത്തിയുള്ള സർവേ തുടങ്ങും. 12 ഇടങ്ങളിലായി 51 കോടി വോട്ടർമാരടങ്ങുന്ന പട്ടികയാണ് പരിഷ്‌കരിക്കാൻ ഒരുങ്ങുന്നത്. ഡിസംബർ 9 ന് കരട് പട്ടിക പുറത്തിറക്കും, വരുന്ന ഫെബ്രുവരി 7 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

See also  എൻസിപിയിൽ ചേരാൻ 50 കോടി രൂപ വാഗ്ദാനം; തോമസ് കെ തോമസിനെതിരെ കോഴ ആരോപണം

Related Articles

Back to top button