Kerala

എൽഡിഎഫ് റെക്കോർഡ് വിജയം നേടും;എല്ലാ കോർപറേഷനുകളും നേടുമെന്നും എംവി ഗോവിന്ദൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് റെക്കോർഡ് വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാ കോർപറേഷനുകളിലും ജയിക്കണം. തിരുവനന്തപുരം, കൊല്ലം കോർപറേഷനുകളിൽ സ്വാധീനം വർധിപ്പിക്കും. തൃശ്ശൂർ കോർപറേഷനിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കും

കണ്ണൂർ കോർപറേഷൻ തിരികെ പിടിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മുൻ എംഎൽഎയും മുൻ ഡിജിപിയുമെല്ലാം ഒരു വാർഡിലാണ് മത്സരിക്കുന്നത്. അല്ലാതെ എല്ലാ കോർപറേഷനുകളിലും അവർ മത്സരിക്കുന്നില്ലല്ലോയെന്നും എംവി ഗോവിന്ദൻ ചോദിച്ചു. അവർക്ക് അതാത് സ്ഥലങ്ങളിലെ സ്വാധീനം അല്ലാതെ അതിനപ്പുറം ഒന്നും ഉണ്ടാകാൻ പോകുന്നില്ല

ജനങ്ങൾ ജനകീയ നേതാക്കൻമാരെയാണ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി മത്സരിപ്പിക്കുന്നത്. അല്ലാതെ ഡിജിപിയെ അല്ല. നാട്ടിൽ ജനകീയമായി നിൽക്കുന്നവരാണ് ഞങ്ങളുടെ സ്ഥാനാർഥികൾ. അവർ തിരുവനന്തപുരത്ത് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
 

See also  മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്: രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ

Related Articles

Back to top button