Kerala

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കുഞ്ഞ് മരിച്ച സംഭവം; അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തിൽ  വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പിന് കൈമാറിയേക്കും. എസ്എടി ആശുപത്രിയിലെ മൂന്ന് ഡോക്ടർമാരാണ് ചികിത്സ പിഴവ് പരാതി അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലെത്തി അമ്മയുടെയും അച്ഛനെയും മൊഴി സംഘം രേഖപ്പെടുത്തിയിരുന്നു. 

ചികിത്സ വൈകിപ്പിച്ചു, നേരത്തെ രോഗിയുടെ ഗുരുതരാവസ്ഥ മനസിലാക്കിയില്ല, കൈക്കൂലി വാങ്ങി തുടങ്ങിയ ആരോപണങ്ങൾ മാതാപിതാക്കൾ അന്വേഷണസംഘത്തോട് ആവർത്തിച്ചിട്ടുണ്ട്. ആരോപണ വിധേയയായ ഗൈനക്കോളജിസ്റ്റ് ഡോക്ടർ ബിന്ദു സുന്ദറിനെയും വിദഗ്ധസമിതി കേട്ടിരുന്നു. 

പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെ ഡോക്ടറെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഡോക്ടർക്കെതിരെ കൂടുതൽ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മെഡിക്കൽ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് പോലീസിന് കൈമാറിയതിനുശേഷം ആയിരിക്കും മറ്റ് നിയമപരമായ നടപടികൾ ഉണ്ടാവുക.

See also  മുതിർന്ന നേതാവ് അപമാനിച്ചു; അഡ്വ. കിഷോർ ബാബു കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക്

Related Articles

Back to top button