Kerala

എൻ വാസുവിന്റെ അറസ്റ്റിന് പിന്നാലെ ഉന്നതരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി; കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന്

ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസുവിന്റെ അറസ്റ്റിന് പിന്നാലെ കൂടുതൽ ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 2019ൽ എ പത്മകുമാർ അധ്യക്ഷനായ ദേവസ്വം ബോർഡും കേസിൽ പ്രതി പട്ടികയിലുണ്ട്. പത്മകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു

അക്കാലത്തെ സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ എന്നിവരുടെ മൊഴികളും എടുത്തുവരികയാണ്. ഇതു പൂർത്തിയായ ശേഷം പത്മകുമാർ അടക്കമുള്ള ബോർഡ് അംഗങ്ങൾക്കെതിരായ നടപടികളിലേക്ക് സംഘം കടക്കും. ഇതിന് മുമ്പായി ചില ഇടനിലക്കാരെയും പ്രതി പട്ടികയിലുള്ള ചില ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്‌തേക്കും

അതേസമയം ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മാർച്ച് ഉദ്ഘാടനം ചെയ്യും. വിഡി സതീശൻ, സണ്ണി ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.
 

See also  കൊല്ലം ചടയമംഗലത്ത് മദ്യലഹരിയിൽ മധ്യവയസ്‌കനെ തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയിൽ

Related Articles

Back to top button