Kerala
മലപ്പുറത്ത് ഭിന്നശേഷിക്കാരിയായ മകളെ വെള്ളത്തിൽ മുക്കിക്കൊന്ന് അമ്മ തൂങ്ങിമരിച്ചു

മലപ്പുറം എടപ്പാളിൽ നാടിനെ നടുക്കിയ സംഭവം. മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കണ്ടനകം സ്വദേശിനി അനിതാകുമാരിയാണ്(57), സെറിബ്രൽ പാൾസി ബാധിച്ച മകൾ അഞ്ജനെയെ(27) കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അനിതകുമാരി തൂങ്ങിമരിക്കുകയായിരുന്നു
രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീട്ടിലെ ഡ്രമ്മിൽ നിറച്ചുവെച്ച വെള്ളത്തിൽ മുക്കിയാണ് അഞ്ജനയെ കൊലപ്പെടുത്തിയത്. ശേഷം വീടിന് സമീപത്തെ മരത്തിൽ അനിതകുമാരി തൂങ്ങിമരിക്കുകയായിരുന്നു.
ഒരു മാസം മുമ്പ് അനിതകുമാരിയുടെ ഭർത്താവ് മരിച്ചിരുന്നു. ഇതിന് ശേഷം ഇവർ വിഷാദത്തിലായിരന്നു. കൂടാതെ മകളുടെ രോഗത്തിന് ചികിത്സ ലഭിക്കാതിരുന്നതും ഇവരെ മാനസികമായി അലട്ടിയിരുന്നു



