Kerala

നെടുമങ്ങാട് സിഎൻജി ഗ്യാസ് ലോറി മറിഞ്ഞു, വാതക ചോർച്ച; ഗതാഗതം നിരോധിച്ചു

തിരുവനന്തപുരം നെടുമങ്ങാട് സിഎൻജി കൊണ്ടുപോകുകയായിരുന്ന ലോറി മറിഞ്ഞു. ലോറിയുടെ ക്യാബിനിൽ നിന്ന് സിഎൻജി കണ്ടെയ്‌നർ വേർപെട്ട് റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തിന് പിന്നാലെ ചെറിയ വാതക ചോർച്ചയുണ്ടായി

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തെ വാഹന ഗതാഗതം നിരോധിച്ചു. അപകടവിവരം അറിഞ്ഞയുടനെ സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സുരക്ഷാ ദൗത്യം ആരംഭിച്ചു. 

ഗ്യാസ് ചോർച്ച നിയന്ത്രിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇതുവഴിയുള്ള വാഹനങ്ങൾ തിരിച്ചുവിട്ടു. പോലീസും സ്ഥലത്തുണ്ട്.
 

See also  ഒമാനിൽ നിന്നെത്തിച്ച ലക്ഷങ്ങൾ വില വരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ

Related Articles

Back to top button