Kerala
ആലപ്പുഴ ഡെന്റൽ കോളേജ് ആശുപത്രിയിൽ സീലിംഗ് അടർന്നുവീണു; രോഗിക്ക് പരുക്ക്

ആലപ്പുഴ ഗവ. ഡന്റൽ കോളേജ് ആശുപത്രിയിലെ സീലിംഗ് അടർന്നുവീണ് രോഗിക്ക് പരുക്ക്. എക്‌സ്‌റേ മുറിയുടെ വാതിലിന് സമീപമാണ് സീലിംഗ് അടർന്നുവീണത്.
ഇവിടെ നിൽക്കുകയായിരുന്ന ആറാട്ടുപുഴ വലിയഴീക്കൽ തറയിൽകടവ് ഹരിതക്കാണ്(29) പരുക്കേറ്റത്.
എക്‌സ്‌റേ എടുക്കാനെത്തിയതായിരുന്നു ഹരിത. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു



