Kerala

കോൺഗ്രസ് അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് ഇപി ജയരാജൻ

കണ്ണൂരിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ കോൺഗ്രസ് അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് സിപിഎം നേതാവ് ഇപി ജയരാജൻ. ബിഎൽഒ ജീവനൊടുക്കിയ സംഭവം വളരെ ദുഃഖകരമാണ്. അതിൽ പങ്കാളിയാകുന്നതിന് പകരം തെറ്റായി വ്യാഖ്യാനിച്ച് ആ ജീവനക്കാരനെയും കുടുംബത്തെയും അപമാനിക്കാൻ കോൺഗ്രസും യുഡിഎഫും പുറപ്പെടാൻ പാടില്ലായിരുന്നുവെന്ന് ഇപി ജയരാജൻ പറഞ്ഞു.

അനീഷിന്റെ കുടുംബം പറയുന്നു ആർക്കും പങ്കില്ലെന്ന്. നിലവാരം ഇല്ലാത്ത കോൺഗ്രസ് പറയുന്നത്  വലുതാക്കി കാണിക്കരുത്. തിരുവനന്തപുരത്ത് ഇരിക്കുന്ന വി ഡി സതീശന് ഇക്കാര്യം എങ്ങനെ അറിയാം. കലക്ടർക്ക് ഉദ്യോഗസ്ഥൻ എന്ന നിലയിൽ പരിമിതി ഉണ്ടാകുമെന്ന് ഇപി ജയരാജൻ പറഞ്ഞു.

രാഷ്ട്രീയപരമായി ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് കോൺഗ്രസിന്റെ ഭാഗത്ത് നിന്നായിക്കും. സിപിഎമ്മിന് അങ്ങനെ ഇടപെടേണ്ട ഒരാവശ്യവും ഇല്ലെന്ന് ഇപി ജയരാജൻ പറഞ്ഞു. ബിജെപിക്ക് അനുകൂലമായി വോട്ടർപട്ടിക മാറ്റിതീർക്കാനാണ് ഇപ്പോഴത്തെ നടപടികളെന്ന് ഇപി കുറ്റപ്പെടുത്തി
 

See also  പാലിയേക്കര ടോൾ പിരിവിന് ഇന്നും അനുമതിയില്ല; തകരാർ ഒക്കെ ആദ്യം പരിഹരിക്കൂവെന്ന് ഹൈക്കോടതി

Related Articles

Back to top button