Kerala

കടബാധ്യതയെ തുടർന്ന് വിതുരയിൽ യുവാവ് മകന്റെ ചോറൂണ് ദിവസം ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം വിതുരയിൽ യുവാവ് ജീവനൊടുക്കിയ നിലയിൽ. പേരയത്തുപാറ സ്വദേശി അമൽ കൃഷ്ണനാണ്(35) മരിച്ചത്. കടബാധ്യതയെ തുടർന്നാണ് ആത്മഹത്യ. 

ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ പഴയ കെട്ടിടത്തിൽ അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകന്റെ ചോറൂണ് ദിവസമായിരുന്നു ഇന്ന്. 

കുടുംബാംഗങ്ങൾ ചോറൂണ് ചടങ്ങിന് പോയ സമയത്തായണ് ജീവനൊടുക്കിയത്. സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
 

See also  സംസ്ഥാനത്ത് നാളെ അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

Related Articles

Back to top button