Kerala

നിയമസഭയിൽ അടിയന്തര പ്രമേയത്തിൻ മേൽ ചർച്ച

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ചർച്ച. തുടർച്ചയായ രണ്ടാം ദിവസവും സഭ നിർത്തിവെച്ച് അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ സ്പീക്കർ അനുമതി നൽകി. ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെയാണ് ചർച്ച. ആരോഗ്യവകുപ്പിന്റെ വീഴ്ചയാണ് അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കാൻ കാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം

നിരവധി പേർ രോഗം ബാധിച്ച് മരിച്ചതായും രോഗം തടയാൻ സർക്കാർ കാര്യക്ഷമമായ ഇടപെടൽ നടത്താത്തുമൂലം ആരോഗ്യമേഖലയിലെ പ്രതിസന്ധി ജനങ്ങളെ ആശങ്കയിലാക്കിയെന്നും അടിയന്തര പ്രമേയ നോട്ടീസിൽ പ്രതിപക്ഷം ആരോപിച്ചു. എൻ ഷംസുദ്ദീൻ, ഐസി ബാലകൃഷ്ണൻ, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി കാപ്പൻ, കെകെ രമ എന്നിവരാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്

പൊതുജനാരോഗ്യ പ്രാധാന്യമുള്ള വിഷയമായതിനാലും പൊതുജനാരോഗ്യ സംവിധാനത്തെ സംബന്ധിച്ച് തെറ്റായ പ്രചരണങ്ങൾ നടക്കുന്നതിനാലും ഇതിന്റെ വസ്തുത പൊതുസമൂഹം അറിയേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. വിഷയം ചർച്ചക്കെടുക്കാമെന്നും മന്ത്രി പറഞ്ഞു.
 

See also  സ്‌കൂൾ വിട്ട് മടങ്ങിയ വിദ്യാർഥിയെ ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടർന്നു; 59കാരൻ പിടിയിൽ

Related Articles

Back to top button