Kerala

ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവർത്തിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവർത്തിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. സന്നിധാനത്ത് ദർശനം നടത്താൻ കഴിയാതെ മാല ഊരിയവരോട് മാപ്പ് ചോദിക്കുന്നു. ബുദ്ധിമുട്ട് ഉണ്ടായെന്നത് സത്യമാണ്. തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ഏകോപനത്തിൽ ചെറിയൊരു പ്രശ്‌നമുണ്ടായി

ആദ്യ ദിനം ഇത്രയും തിരക്ക് പ്രതീക്ഷിച്ചില്ല. ചില നിയന്ത്രണങ്ങൾ പൊതുനന്മ കരുതി കർശനമാക്കിയേ പറ്റൂ. പമ്പയിലും നിലയ്ക്കലിലും നിയന്ത്രണം കൊണ്ടുവരും. ബുക്ക് ചെയ്ത ദിവസങ്ങളിൽ മാത്രം ഭക്തർ ശബരിമലയിലേക്ക് വരണം. എല്ലാ ഭാഷകളിലും പരസ്യം നൽകുമെന്നും ജയകുമാർ പറഞ്ഞു

അതേസമയം ശബരിമലയിൽ ഇന്നലെയുണ്ടായ അനിയന്ത്രിതമായ തിരക്കിൽ ദേവസ്വം ബോർഡിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഒരു ദുരന്തം വരുത്തിവെക്കരുതെന്നും എന്തുകൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും ദേവസ്വം ബോർഡിനോട് കോടതി ചോദിച്ചിരുന്നു.
 

See also  ജപ്തിയെ തുടര്‍ന്ന് പെരുവഴിയിലായ അമ്മക്കും മകള്‍ക്കും യൂസുഫലിയുടെ കൈത്താങ്ങ്

Related Articles

Back to top button