Kerala

അഞ്ച് മണിക്കൂർ നീണ്ട പരിശ്രമം; കൊല്ലത്ത് വീട്ടിലെ കിണറ്റിൽ വീണ പുലിയെ രക്ഷപ്പെടുത്തി

കൊല്ലം കറവൂരിൽ വീട്ടിലെ കിണറ്റിൽ വീണ പുലിയെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. അഞ്ച് മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് പുലിയെ കരയ്ക്ക് കയറ്റിയത്. 

വല ഉപയോഗിച്ചാണ് പുലിയെ പുറത്തെടുത്തത്. കറവൂരിലെ വീട്ടുകാർ രാവിലെയാണ് കിണറ്റിൽ വീണ നിലയിൽ പുലിയെ കണ്ടത്. ഇന്നലെ രാത്രിയോ ഇന്ന് പുലർച്ചെയോ ആകാം പുലി വീണതെന്നാണ് സംശയം.

 ഉടനെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. റിസർവ് വനത്തോട് ചേർന്നുള്ള പ്രദേശമാണിത്.
 

See also  ഇത്രയും മോശം റോഡിൽ എങ്ങനെ ടോൾ പിരിക്കും; പാലിയേക്കരയിൽ ദേശീയപാത അതോറിറ്റിയോട് സുപ്രിം കോടതി

Related Articles

Back to top button