Education

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ മദ്യം നൽകി സീനിയർ ഡോക്ടർ പീഡിപ്പിച്ചതായി പരാതി

കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഡോക്ടർക്കെതിരെ ലൈംഗിക പീഡന പരാതി. ജൂനിയർ വനിതാ ഡോക്ടറുടെ പരാതിയിൽ സർജനായ ഡോക്ടർ സെർബിൻ മുഹമ്മദിനെതിരെ പോലീസ് കേസെടുത്തു. അന്വേഷണവിധേയമായി ഡോക്ടറെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്

കഴിഞ്ഞ മാസമാണ് സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സർജനായ സെർബിൻ മുഹമ്മദ് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് വനിതാ ഡോക്ടറുടെ പരാതി. ആശുപത്രിയിൽ ഡോക്ടറുടെ മുറിയിൽ വെച്ച് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു

മെഡിക്കൽ കോളേജ് പ്രിൻസിപ്പളിനാണ് ആദ്യം പരാതി നൽകിയത്. വകുപ്പ്തല അന്വേഷണം നടത്തിയ ശേഷം സെർബിൻ മുഹമ്മദിനെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പരാതി പോലീസിന് കൈമാറുകയായിരുന്നു. സെർബിൻ മുഹമ്മദ് ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.

The post പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ മദ്യം നൽകി സീനിയർ ഡോക്ടർ പീഡിപ്പിച്ചതായി പരാതി appeared first on Metro Journal Online.

See also  ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് സിപിഎം പറയുന്നത്; അങ്ങനെ തന്നെ വിശ്വസിക്കട്ടെയെന്ന് സതീശൻ

Related Articles

Back to top button