Kerala

എം വിജിൻ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ചരിത്രത്തിൽ ആദ്യമായി വനിതാ അധ്യക്ഷ

തൃശ്ശൂർ: ഡിവൈഎഫ്ഐ (DYFI) സംസ്ഥാന നേതൃത്വത്തിൽ മാറ്റം. തൃശ്ശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷയുമായ ചിന്താ ജെറോമിനെ സംസ്ഥാന പ്രസിഡന്റായും, കല്ല്യാശ്ശേരി എംഎൽഎയും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ എം വിജിനെ സംസ്ഥാന സെക്രട്ടറിയായും തെരഞ്ഞെടുത്തു. ആലപ്പുഴയിൽ നിന്നുള്ള എസ് രാഹുലാണ് പുതിയ ട്രഷറർ.

തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ എ എ റഹീം ആണ് പ്രഖ്യാപനം നടത്തിയത്. 25 അംഗ സെക്രട്ടറിയേറ്റിനെയും പ്രഖ്യാപിച്ചു.

വി അനൂപ്, ആര്‍ ശ്യാമ, മുഹമ്മദ് അഫ്‌സല്‍, ഷബീര്‍ പി, നിഖില്‍ ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ഗ്രീഷ്മ അജയ്‌ഘോഷ്, രജീഷ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിന്‍ ദേവ്, അനുശ്രീ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍.

​ഡിവൈഎഫ്ഐയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഭാരവാഹികൾക്ക് 38 വയസ്സ് എന്ന പ്രായപരിധി കർശനമാക്കിക്കൊണ്ടാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.

See also  DySPക്കെതിരെ ജീവനൊടുക്കിയ സിഐയുടെ കുറിപ്പ്; അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു: എന്നെയും നിർബന്ധിച്ചു

Related Articles

Back to top button