ചുമതലയേൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് എംവി ഗോവിന്ദൻ

ശബരിമല സ്വർണക്കൊള്ള കേസിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി വിശ്വസിച്ച് ചുമതലയേൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. എൻ വാസു ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ പത്മകുമാർ അങ്ങനെയല്ല. കുറ്റപത്രം സമർപ്പിച്ച ശേഷം ശക്തമായ നടപടിയുണ്ടാകുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി
അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വിശദീകരണവുമായി പോലീസ്. ബോധപൂർവം ചെയ്തതല്ലെന്ന് പോലീസ് പ്രതികരിച്ചു. എആർ ക്യാമ്പിലെ എസ്‌ഐയും നാല് പോലീസുകാരുമാണ് വാസുവിനെ കോടതിയിലേക്ക് കൊണ്ടുപോയത്
പ്രതിയോട് ഒരു കൈയിൽ വിലങ്ങ് ധരിപ്പിക്കുന്ന കാര്യം അറിയിച്ചു. വാസുവിന്റെ അനുമതിയോടെയാണ് കൈവിലങ്ങ് ധരിപ്പിച്ചതെന്നും പോലീസുകാർ പറയുന്നു. സംഭവത്തിൽ എആർ കമാൻഡന്റ് അന്വേഷണം നടത്തുന്നുണ്ട്.



