Kerala
തൃശ്ശൂരിൽ ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൈ രണ്ടും കൂട്ടിക്കെട്ടിയ നിലയിൽ

തൃശ്ശൂർ എടത്തിരുത്തിയിൽ ഗൃഹനാഥനെ വീട്ടുപറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടത്തിരുത്തി കുമ്പള പറമ്പ് സ്വദേശി തേക്കാനത്ത് വീട്ടിൽ മാത്യൂസാണ്(55) മരിച്ചത്
ഇന്ന് രാവിലെയാണ് മാത്യൂസിനെ കുളത്തിൽ വീണുകിടക്കുന്ന നിലയിൽ വീട്ടുകാർ കണ്ടത്. ഉടനെ അയൽവാസികളെ വിവരം അറിയിച്ച് കുളത്തിൽ നിന്ന് മാത്യൂസിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു
കരാഞ്ചിറ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൈ രണ്ടും തുണികൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.



