Kerala

നാട്ടുകാരുമായി തർക്കം, പിന്നാലെ ഉടുമുണ്ട് പൊക്കി കാണിച്ചു; ബിഎൽഒയെ ചുമതലയിൽ നിന്ന് നീക്കി

വോട്ടർമാരെ മുണ്ടുപൊക്കി കാണിച്ച ബിഎൽഒയെ ചുമതലയിൽ നിന്ന് മാറ്റി. തവനൂർ മണ്ഡലം 38ാം നമ്പർ ആനപ്പടി വെസ്റ്റ് എൽപി സ്‌കൂൾ ബൂത്തിലെ ബിഎൽഒ വാസുദേവനെയാണ് ആണ് ജില്ലാ കലക്ടർ നീക്കിയത്. വിഷയത്തിൽ ഉദ്യോഗസ്ഥനോട് വിശദീകരണം തേടും. പകരം ചുമതല അധ്യാപിക പ്രസീനക്ക് നൽകി

കഴിഞ്ഞ ദിവസം എസ്‌ഐആർ എന്യൂമറേഷൻ ഫോം വിതരണ ക്യാമ്പിനിടെയാണ് ബിഎൽഒ ഉടുമുണ്ട് പൊക്കി കാണിച്ചത്. പ്രായമുള്ളവരെ അടക്കം വെയിലത്ത് ക്യൂ നിർത്തിയത് ചോദ്യം ചെയ്തതിൽ പ്രകോപിതനായാണ് അശ്ലീല പ്രദർശനം നടത്തിയത്

നാട്ടുകാരുമായുള്ള വാക്കേറ്റത്തിനിടെ കാമറയിൽ ദൃശ്യങ്ങൾ പകർത്തുന്നതിൽ കുപിതനായ ഇയാൾ മുണ്ട് പൊക്കി കാണിക്കുകയായിരുന്നു. സ്ത്രീകളടക്കം നോക്കി നിൽക്കവെയാണ് ഇയാളുടെ അശ്ലീല പ്രവൃത്തിയുണ്ടായത്.
 

See also  അമ്മ വഴക്കു പറഞ്ഞു; കത്തെഴുതി വെച്ച് പത്താം ക്ലാസുകാരൻ വീടുവിട്ടിറങ്ങി, അന്വേഷണം

Related Articles

Back to top button