Movies

മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ

ടോവിനോ തോമസിനെ നായകനായ ‘നരിവേട്ട’യ്ക്ക് ശേഷം പുതിയ ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി. ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ 3ന്റെ പൂജാ ചടങ്ങുകൾ മൈസൂരിൽ നടന്നു. ചിത്രത്തിൽ ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ എത്തുന്നു. മൈസൂരിലെ പുരാതനമായ അലോക പാലസ്സിൽ നടന്ന പൂജ ചടങ്ങിൽ, നിർമ്മാതാവ് ടിപ്പു ഷാൻ ആദ്യ ദീപം തെളിയിച്ചു കൊണ്ടാണ് ചിത്രത്തിന് ആരംഭം കുറിച്ചത്. സംവിധായകൻ ജിതേഷ് .എസ് റാമിൻ്റെ  മാതാവ് ശ്രീമതി ഷൈലജ സുനിൽ കുമാർ സ്വിച്ചോൺ കർമ്മവും, നടൻ ഷറഫുദ്ദീൻ ഫസ്റ്റ് ക്ലാപ്പും നൽകി.

ചിത്രത്തിൻ്റെ പ്രോജക്ട് ഡിസൈനർ വൈശാഖ് സി വടക്കേവീട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രണവ് പറശ്ശിനി, പ്രൊഡക്ഷൻ കൺട്രോളർ ഷിബു സി സുശീലൻ എന്നിവരാണ്. ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകരുടെയും വിശദാംശങ്ങൾ വൈകാതെ പുറത്ത് വിടും. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ കോളേജ് മുക്ക് എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ ജിതേഷ്. ഒരു ഫാമിലി കോമഡി എൻ്റർടെയിനർ ആയാണ് ചിത്രം ഒരുക്കുന്നത്. ‘നരിവേട്ട’യ്ക്ക് ശേഷം വ്യത്യസ്തമായ പ്രമേയങ്ങളിലുള്ള ചിത്രങ്ങളുമായി മുന്നോട്ടുപോകുകയാണ് ഇന്ത്യൻ സിനിമാ കമ്പനി.

See also  തുഗ് ലൈഫ്’ സിനിമയ്ക്ക് മുന്നോടിയായി കമൽ ഹാസൻ മുൻകാല തെറ്റുകളെക്കുറിച്ച് തുറന്നുപറഞ്ഞു

Related Articles

Back to top button