Kerala
ബണ്ടി ചോർ വീണ്ടും കസ്റ്റഡിയിൽ; തിരുവനന്തപുരത്ത് റെയിൽവേ പോലീസ് ചോദ്യം ചെയ്യുന്നു

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ വീണ്ടും കസ്റ്റഡിയിൽ. തിരുവനന്തപുരം റെയിൽവേ പോലീസാണ് ബണ്ടി ചോറിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ കൊച്ചിയിലും ബണ്ടിച്ചോറിനെ കസ്റ്റഡിയിലെടുത്തിരുന്നു. നിലവിൽ ബണ്ടി ചോറിനെ റെയിൽവേ എസ് പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്
ബണ്ടി ചോർ പല കാര്യങ്ങളാണ് പറയുന്നതെന്ന് റെയിൽവേ പോലീസ് അറിയിച്ചു. ഇയാളുടെ കൈവശമുള്ളത് 100 രൂപയും ആളൂർ വക്കീലിന്റെ നമ്പറും മാത്രമാണ്. പേരൂർക്കട സ്റ്റേഷനിൽ നിന്ന് 76,000 രൂപ കിട്ടാനുണ്ടെന്ന് ബണ്ടി ചോർ പറയുന്നു. ഇന്നലെ സ്റ്റേഷനിലും ഇയാൾ പോയിരുന്നു
കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ വെച്ച് റെയിൽവേ പോലീസ് ബണ്ടി ചോറിനെ കസ്റ്റഡിയിലെടുത്തത്. സംശയാസ്പദമായി ഒന്നും കണ്ടെത്താതിനാൽ ചോദ്യം ചെയ്യലിന് ശേഷം പിന്നീട് വിട്ടയക്കുകയായിരുന്നു.



