Kerala

കോന്നിയിൽ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ട് കുട്ടികളുടെ സംസ്‌കാരം ഇന്ന്

പത്തനംതിട്ട കോന്നി കരിമാൻതോട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ടു കുട്ടികളുടെ സംസ്‌കാരം ഇന്ന്. കരിമാൻതോട് ശ്രീനാരായണ സ്‌കൂളിലെ പൊതുദർശനത്തിന് ശേഷമായിരിക്കും സംസ്‌കാരം. മൂന്നാം ക്ലാസ് വിദ്യാർഥി ആദ്യ ലക്ഷ്മി എൽകെജി വിദ്യാർഥി യദു കൃഷ്ണൻ എന്നിവരാണ് ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത്.

കരിമാൻതോട് ശ്രീനാരായണ സ്‌കൂളിൽ പൊതുദർശനത്തിന് ശേഷമാകും സംസ്‌കാരം നടക്കുക. പത്തുമണിയോടെ പോസ്റ്റ്‌മോർട്ടം ആരംഭിക്കും. ആദ്യലക്ഷ്മിയുടെ പോസ്റ്റുമോർട്ടം പത്തനംതിട്ട ജനറൽ ആശുപത്രിയിലും യദുകൃഷ്ണന്റെ പോസ്റ്റുമോർട്ടം കോന്നി മെഡിക്കൽ കോളജിലും നടക്കും. ഉച്ചയ്ക്കുശേഷം ആയിരിക്കും സംസ്‌കാര ചടങ്ങുകൾ.

പരുക്കേറ്റ മൂന്ന് വിദ്യാർഥികളുടെ ആരോഗ്യ നില തൃപ്തികരമാണ്. ഇന്നലെ വൈകുന്നേരം നാലരയോടെ കരിമാൻതോട് ശ്രീനാരായണ സ്‌കൂളിലെ കുട്ടികളുമായി പോയ ഓട്ടോ ആണ് അപകടത്തിൽപ്പെട്ടത്. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു.

See also  വീടുകളിൽ വെള്ളം കയറി, ആളുകളെ മാറ്റിപ്പാർപ്പിച്ചു, മുല്ലപ്പെരിയാർ ഡാം തുറക്കും

Related Articles

Back to top button