Kerala

സീബ്ര ക്രോസിംഗിൽ അപകടങ്ങൾ വർധിക്കുന്നു; കനത്ത പിഴ ചുമത്തണമെന്ന് ഹൈക്കോടതി

സീബ്ര ക്രോസിംഗിൽ അപകടങ്ങൾ വർധിക്കുന്നുവെന്ന് ഹൈക്കോടതി. സീബ്ര ക്രോസിംഗുമായി ബന്ധപ്പെട്ട് മാത്രം കഴിഞ്ഞ ഒരു മാസം രജിസ്റ്റർ ചെയ്തത് 901 നിയമലംഘനങ്ങളാണ്. ഓരോ ജീവനും വിലപ്പെട്ടതാണെന്നും കോടതി പറഞ്ഞു. 

സീബ്ര ക്രോസിംഗിൽ നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് കനത്ത പിഴ ചുമത്തണം. അത് മോശം ഡ്രൈവിംഗ് സംസ്‌കാരമാണ്. സമയമില്ലെന്ന് പറഞ്ഞാണ് സ്വകാര്യ ബസുകൾ നിയമം ലംഘിക്കുന്നത്. സ്വകാര്യ ബസുകളുടെ നിയമലംഘനം അംഗീകരിക്കാനാകില്ല. 

ഈ വർഷം ഇതുവരെ 860 കാൽനടയാത്രികർക്ക് ജീവൻ നഷ്ടപ്പെട്ടെന്ന് മോട്ടോർ വാഹന വകുപ്പ് കോടതിയിൽ അറിയിച്ചു. കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം നൽകി.
 

See also  കോട്ടയത്ത് പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങിയ ഡെപ്യൂട്ടി തഹസിൽദാർ വിജിലൻസ് പിടിയിൽ

Related Articles

Back to top button