ഔദ്യോഗിക ബഹുമതികളോടെ കാനത്തില്‍ ജമീലയ്ക്ക് വിട; സംസ്‌കാരം ചൊവ്വാഴ്ച അത്തോളിയില്‍

കോഴിക്കോട്: അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ സംസ്‌കാരം മറ്റന്നാള്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയില്‍ക്കടവ് ജുമാ മസ്ജിദിലാണ് സംസ്‌കാരം. ചൊവ്വാഴ്ച രാവിലെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലും ശേഷം കൊയിലാണ്ടി ടൗണ്‍ ഹാളിലും പൊതുദര്‍ശനം ഉണ്ടാകും.
അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു കാനത്തില്‍ ജമീല വിട വാങ്ങിയത്.
സിപിഐഎം ജില്ലാ കമ്മിറ്റി അംഗമാണ്. മൂന്ന് പതിറ്റാണ്ടായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. രണ്ട് തവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ചു.
1995ല്‍ തലക്കുളത്തൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ കന്നിയങ്കത്തില്‍ ജയം. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റായി. 2000ല്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി. 2005ല്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. 2010ലും 2020ലും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കോണ്‍ഗ്രസിലെ എന്‍. സുബ്രഹ്‌മണ്യനെ 8472 വോട്ടുകള്‍ക്കു പരാജയപ്പെടുത്തി കൊയിലാണ്ടി എംഎല്‍എയായി



