Kerala

എറണാകുളം എച്ച്എംടിയ്ക്ക് സമീപം അജ്ഞാത മൃതദേഹം; സൂരജ് ലാമയുടേതെന്ന് സംശയം

എറണാകുളം എച്ച്എംടിയ്ക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. കുവൈറ്റിൽ നിന്ന് നാടുകടത്തിയ ബംഗാൾ സ്വദേശി സൂരജ് ലാമയുടേതാണോ മൃതദേഹം എന്നാണ് സംശയം. ലാമയുടെ മകൻ ഉടൻ എത്തും. ചതുപ്പിലെ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അംഗങ്ങൾ പറഞ്ഞു.

രണ്ട് മാസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. പൊലീസിന്റെ പരിശോധനയിലാണ് ശരീരവാശിഷ്ടം കണ്ടെത്തിയത്. ഈ പ്രദേശം കേന്ദ്രീകരിച്ച് രാവിലെ മുതൽ പരിശോധന നടത്തിയിരുന്നു. സൂരജ് ലാമയുടേതാണെന്ന് ഉറപ്പിക്കണമെങ്കിൽ ശാസ്ത്രീയ പരിശോധന വേണം. ഇതിനായി ലാമയുടെ മകൻ ഉടൻ എത്തും. തുടർനടപടികൾ കളമശ്ശേരി പോലീസ് സ്വീകരിക്കും.

29 അംഗ ടീം 2 പേരായി തിരിഞ്ഞായിരുന്നു തിരച്ചിൽ നടത്തിയിരുന്നു. ഹൈക്കോടതിയുടെ നിർദേശപ്രകാരം വിശദമായ പരിശോധന ഈ മേഖലയിൽ നടത്തിയിരുന്നു. ഇതിനിടയിൽ ആണ് മൃതദേഹം കണ്ടെത്തുന്നത്. 95 ശതമാനം സൂരജ് ലാമയുടേത് എന്ന് പൊലീസ് ഉറപ്പിച്ചു. നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട്. അവസാനമായി ലഭിച്ച സിസിടിവി ദൃശ്യങ്ങളിലേതിന് സമാനമായ വസ്ത്രമാണിത്. വസ്ത്രത്തിലെ നിറം കണ്ടാണ് തിരിച്ചറിഞ്ഞത്.

See also  ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറി; ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

Related Articles

Back to top button