Kerala

കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം

കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ സച്ചിൻ ദേവ് എംഎൽഎയെയും മേയർ ആര്യാ രാജേന്ദ്രനെയും ഒഴിവാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആര്യ രാജേന്ദ്രന്റെ സഹോദരൻ അരവിന്ദ് മാത്രമാണ് കേസിൽ പ്രതി. 2024 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്

തിരുവനന്തപുരം പ്ലാമൂട് വെച്ച് ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. മേയറും കുടുംബവും സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് നൽകാത്തതാണ് തർക്കത്തിൽ കലാശിച്ചത്. 

മേയർക്കൊപ്പം ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും ഉണ്ടായിരുന്നു. അപകടകരമായ രീതിയിൽ ബസ് ഓടിച്ചെന്നും മേയർക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചെന്നും ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. സംഭവത്തിൽ ഡ്രൈവർ യദുവിനെതിരെ പോലീസ് കേസെടുത്തിരുന്നു. ആര്യ രാജേന്ദ്രന്റെ ഒപ്പമുള്ളവർ തന്നെ അസഭ്യം പറഞ്ഞെന്നായിരുന്നു ഡ്രൈവർ യദുവിന്റെ ആരോപണം.
 

See also  കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം; വിദ‍്യാർഥി സംഘടനകൾക്ക് മുന്നറിയിപ്പ് നൽകി പൊലീസ്

Related Articles

Back to top button